0
വാഷിംഗ്ടൺ(washington): യുഎൻ പൊതുസഭയിൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഇന്ന് ഇന്ത്യൻ സമയം രാത്രി പത്തരയോടെ പ്രസംഗിക്കും. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷബാസ് ഷെരീഫ് ഉയർത്തിയ ആരോപണങ്ങൾക്ക് ഇന്ത്യ മറുപടി നൽകിയേക്കും. ഊർജസുരക്ഷ, ഭീകരവാദം, ഗ്ലോബൽ സൗത്ത് തുടങ്ങിയ വിഷയങ്ങളും പ്രസംഗത്തിൽ ഉൾപ്പെടുത്തിയേക്കും. റഷ്യ, ജർമനി, യുഎഇ, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഇന്ന് പൊതുസഭയിൽ പ്രസംഗിക്കും.
Highlights: India to respond to Pakistan; External Affairs Minister to address UN General Assembly today