Saturday, December 6, 2025
E-Paper
Home Localചുരം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടമായി; ചരക്ക് ലോറി ഇടിച്ചു നിന്നത് തട്ടുകടകളില്‍, ഡ്രൈവര്‍ക്ക് പരിക്ക്

ചുരം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടമായി; ചരക്ക് ലോറി ഇടിച്ചു നിന്നത് തട്ടുകടകളില്‍, ഡ്രൈവര്‍ക്ക് പരിക്ക്

by news_desk
0 comments

കോഴിക്കോട്(Kozhikode)താമരശ്ശേരി ചുരത്തില്‍ അടിവാരത്തിന് സമീപം 28-ാം മൈലില്‍ നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ച് രണ്ട് തട്ടുകടകള്‍ തകര്‍ന്നു. സംഭവത്തില്‍ ലോറി ഡ്രൈവറായ പെരിന്തല്‍മണ്ണ സ്വദേശി ജുറൈസിന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടമുണ്ടായത്.

മൈസൂരില്‍ നിന്നും കോട്ടയത്തേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയാണ്, ചുരം ഇറങ്ങി വരുന്നതിനിടെ ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്. അടിവാരം പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്നും എസ്‌ഐ ശ്രീനിവാസന്റെ നേതൃത്യത്തില്‍ എത്തിയ പോലീസ് പരുക്കേറ്റ ജുറൈസിനെ ഔദ്യോഗിക വാഹനത്തില്‍ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമുള്ളതല്ല. ലോറിയിലുണ്ടായിരുന്ന ക്ലീനര്‍ ദിനേഷ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 

Highlights:The brakes failed while descending the pass; the goods lorry crashed into the shops, injuring the driver.

You may also like