കോട്ടയം(Kottayam): വീടിന്റെ ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലിരുന്ന ഒന്നര വയസുകാരൻ മരിച്ചു. വൈക്കം സ്വദേശി അഖിൽ മണിയപ്പൻ അശ്വതി ദമ്പതികളുടെ ഏക മകൻ റിഥവ് ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച അശ്വതിയുടെ അമ്മയ്ക്ക് സുഖമില്ലാത്ത തിനാൽ ആലപ്പുഴ പഴവീട് ഉള്ള വീട്ടിൽ എത്തിയതായിരുന്നു കുടുംബം. ഇവിടെ വച്ചാണ് അപകടം ഉണ്ടായത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു.
തലയ്ക്കു ഗുരുതര മായി പരിക്കേറ്റ ഒന്നര വയസുകാരനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരിച്ചു. മൃതദേഹം വൈക്കത്തെ വീട്ടിൽ സംസ്കരിച്ചു.
Highlights: A one and a half year old boy who was undergoing treatment died after his house gate collapsed.