ചങ്ങനാശ്ശേരി(changanassery): എൻഎസ്എസ് അംഗത്വം രാജി വെച്ച് കുടുംബം .ചങ്ങനാശ്ശേരി പുഴവാതിൽ ഒരു കുടുംബത്തിലെ നാലുപേരാണ് എൻഎസ്എസ് അംഗത്വം രാജിവച്ചത്. പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ ഗൗരി ഗോപൻ എന്നിവരാണ് അംഗത്വം രാജിവച്ചത്.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഗോപകുമാർ പറഞ്ഞു..
എൻഎസ്എസ് കരയോഗം 253 ലെ അംഗങ്ങളാണ് രാജിവച്ച കുടുംബം .കരയോഗം സെക്രട്ടറിക്കും പ്രസിഡണ്ടിനും രാജി ക്കത്ത് നൽകി ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ ചായ് വും പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും രാജിക്ക് കാരണമെന്നും കത്തിൽ പറയുന്നു.
Highlights: Protest against Sukumaran Nair’s change of stance, four members of a family in Changanassery resign from NSS membership