Saturday, December 6, 2025
E-Paper
Home Keralaആരോഗ്യ രംഗത്തെ സമഗ്ര ഇടപെടലിനൊരുങ്ങി സൂര്യഭാരതി ഫൗണ്ടേഷന്‍

ആരോഗ്യ രംഗത്തെ സമഗ്ര ഇടപെടലിനൊരുങ്ങി സൂര്യഭാരതി ഫൗണ്ടേഷന്‍

by news_desk
0 comments

ആരോഗ്യ ഭാരത് ലോഗോ പ്രകാശനം സൂര്യഭാരതി ഗ്രൂപ്പ് ചെയര്‍മാന്‍ കെ പി മനോജ് കുമാര്‍ നിര്‍വഹിച്ചു

തൃശൂര്‍(THRISSUR): വിദ്യഭ്യാസ രംഗത്ത് കിരണ്‍ ഭാരത് എന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ വന്‍ വിജയത്തിന് ശേഷം ആരോഗ്യ രംഗത്തെ ആദ്യ ചുവടുവെപ്പുമായി സൂര്യഭാരതി ഫൗണ്ടേഷന്‍. സൂര്യഭാരതി ഗ്രൂപ്പിലെ സഹോദര സ്ഥാപനമായ സൂര്യഭാരതി മെഡിക്കല്‍സിന്റെ സഹകരണത്തോടു കൂടി നടത്തുന്ന പദ്ധതിയാണ് ‘ആരോഗ്യ ഭാരത്’. സൂര്യഭാരതി ഗ്രൂപ്പ് ചെയര്‍മാനും സൂര്യഭാരതി ഫൗണ്ടേഷന്റെ ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായി കെ.പി മനോജ്കുമാര്‍ ആരോഗ്യ ഭാരതിന്റെ ലോഗോ പ്രകാശനം ചെയ്തു. സൂര്യഭാരതി കുടുംബാംഗങ്ങള്‍ക്ക് മാസംതോറും സൗജന്യ പ്രാഥമിക ആരോഗ്യപരിശോധനകള്‍ നടത്തുകയും ജീവിതശൈലി രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുകയും അതിനാവശ്യമായ ബോധവല്‍കരണം നടത്തുകയുമാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഭാവിയില്‍ പദ്ധതി കൂടുതല്‍ കുടുബങ്ങളിലേക്ക് വ്യാപിപ്പിച്ച് സമൂഹത്തിന്റെ സമഗ്ര ആരോഗ്യ പുരോഗതിക്ക് സംഭാവന നല്‍കുക എന്നതാണ് സൂര്യഭാരതി ഫൗണ്ടേഷന്റെ ലക്ഷ്യം. സൂര്യ ഭാരതി ഗ്രൂപ്പിന്റെ സന്നദ്ധ പ്രസ്ഥാനമായ സൂര്യഭാരതി ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.പി മനോജ്കുമാറിന്റെ നേതൃത്വത്തില്‍ ആരോഗ്യ, വിദ്യഭ്യാസ മേഖലകളിലെ പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.

Highlights: Surya Bharathi Foundation prepares for comprehensive intervention in the health sector

You may also like