Saturday, December 6, 2025
E-Paper
Home National800 വ‌‌ർഷത്തിനുള്ളിൽ കുറഞ്ഞത് 30 കോടി ഹിന്ദുക്കൾ,അവ‌ർ വിവിധ മതങ്ങളിലേക്ക് ആളുകളെ ഭിന്നിപ്പിച്ചു; യോഗി ആദിത്യനാഥ്

800 വ‌‌ർഷത്തിനുള്ളിൽ കുറഞ്ഞത് 30 കോടി ഹിന്ദുക്കൾ,അവ‌ർ വിവിധ മതങ്ങളിലേക്ക് ആളുകളെ ഭിന്നിപ്പിച്ചു; യോഗി ആദിത്യനാഥ്

by news_desk1
0 comments

ലഖ്‌നൗ(Lucknow): നൂറ്റാണ്ടുകളായി ഇന്ത്യയിൽ നടന്ന വിദേശ ആക്രമണങ്ങളും കൊളോണിയൽ ഭരണവും, വിഭവങ്ങളെയും ജനങ്ങളെയും ചൂഷണം ചെയ്യുന്നതിന് മാത്രമല്ല, ഹിന്ദു ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടാക്കിയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

1100 കളിൽ ഏകദേശം 60 കോടിയായിരുന്ന ഹിന്ദു ജനസംഖ്യ 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ഏകദേശം 30 കോടിയായി കുറഞ്ഞുവെന്നും യോഗി ആദിത്യനാഥ്. 800-900 വർഷത്തിനുള്ളിൽ നമ്മുടെ ജനസംഖ്യ കൂടണമോ കുറയണമോ? എന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു. ലഖ്‌നൗവിൽ ‘ആത്മനിർഭർ ഭാരത്-സ്വദേശി സങ്കൽപ്’ എന്ന വിഷയത്തെക്കുറിച്ചുള്ള സംസ്ഥാനതല ശിൽപശാലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ അഭിവൃദ്ധിക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ഇവിടെ ഉണ്ടായിരുന്നെങ്കിലും വിദേശ ഭരണാധികാരികളുടെ വിഭജന നയങ്ങൾ കാരണം ദുരിതമനുഭവിക്കുകയായിരുന്നു രാജ്യം. ഇന്ത്യയ്ക്ക് എന്തായിരുന്നു ഇല്ലാതിരുന്നത്? എല്ലാം ഉണ്ടായിരുന്നു.

എന്നാൽ ചിലർ ജാതി, പ്രദേശം, ഭാഷ, തുടങ്ങി പലതിന്റെയും അടിസ്ഥാനത്തിൽ ആളുകളെ ഭിന്നിപ്പിച്ചു. ഇന്നും അവർ അതേ വിദേശ മാനസികാവസ്ഥയോടെയാണ് പ്രവർത്തിക്കുന്നത്. അവർ സമൂഹത്തെ ഭിന്നിപ്പിക്കുകയും ഭിന്നതകൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും ഉത്ത‌ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

സ്വാശ്രയത്വത്തിനും തദ്ദേശീയ വിഭവങ്ങളുടെ ഉൽപ്പാദനത്തിനുമായി കേന്ദ്ര സ‌‌‌ർക്കാ‌ർ നൽകുന്ന താൽപര്യങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയിലെ തൊഴിലാളികളുടെയും യുവാക്കളുടെയും ശാക്തീകരണം ലക്ഷ്യമാക്കിയാണ് നരേന്ദ്ര മോദിയുടെ പ്രവ‌ർത്തനെങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു.

Highlights: At least 30 crore Hindus divided people into different religions in 800 years: Yogi Adityanath

You may also like