തൃശൂര്‍(Thrissur): ചേലക്കരയില്‍ കൂട്ട ആത്മഹത്യ ശ്രമത്തിനെ തുടര്‍ന്ന് ആറു വയസുകാരി മരിച്ചു. ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ അണിമയാണ് മരിച്ചത്. അമ്മ ഷൈലജ(34), സഹോദരന്‍ അക്ഷയ് (4) ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈലജയുടെ ഭര്‍ത്താവ് പ്രദീപ് രണ്ടാഴ്ചയ്ക്ക് മുന്‍പ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം.
ഇതാണ് ആത്മഹത്യയ്ക്ക് വഴിവെച്ചതാണ് നിഗമനം.ചൊവ്വ രാവിലെ മുതല്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നു. രാത്രിയായിട്ടും ആരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മൂവരെയും ഉടന്‍ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അണിമ മരിച്ചിരുന്നു.
ചേലക്കര പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അണിമ ചേലക്കര സി.ജി.ഇ.എം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
Highlights: Mass suicide in Thrissur: Six-year-old girl dies, mother and brother in critical condition
0