0
കോട്ടയം(kottayam): ട്രെയിന് നേരെ കല്ലെറിഞ്ഞ രണ്ട് വിദ്യാർഥികളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് രാജ്യറാണി എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു വിദ്യാർഥികൾ പിടിയിലായത്. തങ്ങൾ മദ്യലഹരിയിലാണ് കല്ലേറു നടത്തിയതെന്ന് ഇവർ പോലീസിൽ മൊഴി നൽകി. രണ്ട് പേരെയും ഏറ്റുമാനൂർ ജുവനെയിൽ കോടതിയിൽ ഹാജരാക്കി.
Highlights: Stones thrown at train; two students arrested