Saturday, December 6, 2025
E-Paper
Home Business85,000 ത്തിനടുത്ത്! സ്വർണവില…മണിക്കൂറുകൾക്കുള്ളിൽ വില കുതിക്കുന്നു

85,000 ത്തിനടുത്ത്! സ്വർണവില…മണിക്കൂറുകൾക്കുള്ളിൽ വില കുതിക്കുന്നു

by news_desk
0 comments

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും റെക്കർഡ് ഉയരത്തിലെത്തി. ഉച്ചയ്ക്ക് ശേഷം വില 84,000 കടന്നു. പവന് 1,000 രൂപയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 84,840 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 93,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

രാവിലെ പവന് 920 രൂപയാണ് വർദ്ധിച്ചത്. ഇന്ന് 3 മണിക്കുള്ള വില നിലവാരം അനുസരിച്ച് അന്താരാഷ്ട്ര സ്വർണവില 3786 ഡോളറായി ഉയർന്നു. രൂപ ദുർബലമായി വിനിമയ നിരക്ക് 88.74 ലേക്കും എത്തി. ഇതോടെ സ്വർണത്തിന് 125 രൂപ ഗ്രാമിനും1000 രൂപ പവനും വില വർദ്ധിച്ചു. ഇന്ന് രണ്ട് തവണയായി ഗ്രാമിന് 240 രൂപയും പവന് 1920 രൂപയുമാണ് വർദ്ധിച്ചത്. അന്താരാഷ്ട്രതലത്തിൽ സ്വർണ്ണവില ഉയരുമ്പോൾ രൂപയുടെ വിനിമയ നിരക്ക് തകർച്ചയിലേക്ക് നീങ്ങുകയാണ്. അന്താരാഷ്ട്ര വിലവർധനവും, രൂപയുടെ തകർച്ചയും സ്വർണത്തെ വലിയതോതിൽ ആണ് സ്വാധീനിക്കുന്നത്.

Highlights: GOLD RATE TODAY

You may also like