Saturday, December 6, 2025
E-Paper
Home Highlightsആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025: 20000 രൂപയിൽ താഴെയുള്ള സ്‍മാർട്ട്‌ഫോണുകൾക്ക് മികച്ച ഡീലുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025: 20000 രൂപയിൽ താഴെയുള്ള സ്‍മാർട്ട്‌ഫോണുകൾക്ക് മികച്ച ഡീലുകൾ

by news_desk1
0 comments

ന്യൂ ഡൽഹി ( New Delhi) :ഇന്ത്യയിലെ പ്രൈം അംഗങ്ങൾക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വിവിധ ശ്രേണിയിലുള്ള സ്‌മാർട്ട്‌ഫോണുകളിൽ വിലക്കുറവ് കൊണ്ടുവരുന്ന വാർഷിക ഫെസ്റ്റിവൽ തീം സെയിൽ ഇന്നുമുതൽ എല്ലാ ആമസോൺ ഉപഭോക്താക്കൾക്കും ലഭ്യമാകും.

20,000 രൂപയിൽ താഴെ വിലയുള്ള ഒരു പുതിയ ഹാൻഡ്‌സെറ്റ് വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇപ്പോൾ നടക്കുന്ന വിൽപ്പനയിൽ സാംസങ്, ഐക്യു, വൺപ്ലസ്, റിയൽമി, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള വിവിധ ഓപ്ഷനുകൾ നിങ്ങൾക്ക് മുന്നിൽ ഉണ്ട്.

വിൽപ്പന സമയത്ത് വാങ്ങുന്നവർക്ക് അവരുടെ പഴയ സ്‌മാർട്ട്‌ഫോണുകൾ അധിക കിഴിവുകൾക്കായി കൈമാറ്റം ചെയ്യാം. എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകളുമായി കൈകോർത്ത് ഈ കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകൾക്ക് 10 ശതമാനം വരെ കിഴിവും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 വാഗ്‌ദാനം ചെയ്യുന്നു.

ഈ വർഷത്തെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ, വൺപ്ലസ് നോർഡ് സിഇ 4 , ഐക്യു സ്സെഡ്10ആര്‍ 5ജി, റെഡ്‍മി 15 5ജി തുടങ്ങിയവ ഉൾപ്പെടെയുള്ള വ്യത്യസ്‍ത സ്‌മാർട്ട്‌ഫോണുകൾ വിലക്കുറവോടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. റിയൽമി നാർസോ 80 പ്രോ 5ജി 20,999 രൂപയ്ക്ക് പകരം 16,499 രൂപയ്ക്ക് ലഭ്യമാണ്. അതുപോലെ, സാംസങ് ഗാലക്‌സി എം36 5ജി

എസ്‌ബി‌ഐ കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും. താൽപ്പര്യമുള്ള വാങ്ങുന്നവർക്ക് എക്‌സ്‌ചേഞ്ച് ഓഫറുകൾ, ഇഎംഐ ഓപ്ഷനുകൾ, കൂപ്പൺ ഡിസ്‌കൗണ്ടുകൾ എന്നിവ ലഭിക്കും. ആമസോൺ പേ ഉപയോക്താക്കൾക്കും പ്രത്യേക ഡിസ്‌കൗണ്ടുകൾക്ക് അർഹതയുണ്ട്.

ആമസോൺ പേ ഉപയോക്താക്കൾക്കും പ്രത്യേക ഡിസ്‌കൗണ്ടുകൾക്ക് അർഹതയുണ്ട്. കൂടാതെ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇടപാടുകൾക്ക് അഞ്ച് ശതമാനം വരെ കിഴിവ് ലഭിക്കും.

Highlights: Amazon Great Indian Festival Sale 2025: Best deals on smartphones under Rs 20,000

You may also like