Saturday, December 6, 2025
E-Paper
Home Business84,000 ലേക്കടുത്ത് സ്വർണവില; റോക്കറ്റ് കുതിപ്പിൽ വെള്ളിയുടെ വിലയും

84,000 ലേക്കടുത്ത് സ്വർണവില; റോക്കറ്റ് കുതിപ്പിൽ വെള്ളിയുടെ വിലയും

by news_desk1
0 comments

സംസ്ഥാനത്ത് ഇന്ന് സ്വര്ണവില സർവ്വാകാല റെക്കോർഡിൽ. ഇന്ന് പവന് 920 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ രണ്ട് തവണയായി സ്വർണവില 680 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 83,840 രൂപയാണ്.

ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 92,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയിൽ യുഎസ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും സുരക്ഷിത നിക്ഷേപ ആവശ്യകതയും വർദ്ധിച്ചതോടെ സ്വർണ വില ഏകദേശം 2% ഉയർന്ന് എക്കാലത്തെയും ഉയർന്ന നിലയിലെത്തി.

റഷ്യ-ഉക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള ഭൗമരാഷ്ട്രീയ കാര്യങ്ങൾ ഇപ്പോഴും അസ്ഥിരമായി തുടരുന്നതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാനൻഡ് കൂടുകയാണ്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

Highlights: Gold price nears Rs 84,000; Silver price also rockets

You may also like