Saturday, December 6, 2025
E-Paper
Home Keralaആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം; കൺവീനർ സ്ഥാനത്ത് നിന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ നീക്കും, നിര്‍ദേശം നല്‍കി വിസി

ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം; കൺവീനർ സ്ഥാനത്ത് നിന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ നീക്കും, നിര്‍ദേശം നല്‍കി വിസി

by news_desk1
0 comments

തിരുവനന്തപുരം(Thiruvananthapuram): ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം കൺവീനർ സ്ഥാനത്ത് നിന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ നീക്കാൻ വിസിയുടെ നിർദ്ദേശം. എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദനെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാനാണ് വിസി മോഹന്‍ കുന്നുമ്മല്‍ നിർദ്ദേശിച്ചത്.

പകരം സർവകലാശാല യൂണിയന്‍ ചെയര്‍മാനെ കണ്‍വീനറായി നിയോഗിച്ചു. നന്ദൻ മെഡിക്കൽ വിദ്യാർത്ഥിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ വിസി നിർദ്ദേശിച്ചത്. നന്ദനെ മാറ്റിയില്ലെങ്കിൽ കലോത്സവത്തിനുള്ള യൂണിയൻ ഫണ്ട് അനുവദിക്കില്ലെന്ന് വിസി ഭീഷണി ഉയർത്തിയതായാണ് വിവരം.

Highlights: Health University South Zone Kalolsavam; SFI District Secretary will be removed from the post of convener, VC has directed

You may also like