Saturday, December 6, 2025
E-Paper
Home Highlightsസിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിൻ്റെ പ്രതിനിധി സമ്മേളനത്തിൻ്റെ ഇന്ന് തുടക്കം

സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിൻ്റെ പ്രതിനിധി സമ്മേളനത്തിൻ്റെ ഇന്ന് തുടക്കം

by news_desk1
0 comments

ന്യൂ ഡൽഹി ( New Delhi ):സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിൻ്റെ പ്രതിനിധി സമ്മേളനത്തിൻ്റെ ഇന്ന് തുടക്കം. രാവിലെ പത്ത് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും മറ്റ് ഇടത് പാർട്ടി നേതാക്കളും പങ്കെടുക്കും. ക്യൂബൻ അംബാസിഡർ അടക്കമുള്ള നയതന്ത്ര പ്രതിനിധികളെയും ഉൽഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. സമ്മേളനം നിയന്ത്രിക്കുന്ന പ്രസീഡിയതിൽ കേരളത്തിൽ നിന്നും പി പി സുനീറിനെ ഉൾപ്പെടുത്തി. ഇന്നലെ ചേർന്ന യോഗങ്ങളിൽ പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ ചർച്ചയായില്ല. അതേസമയം പ്രായപരിധി കർശനമായി നടപ്പാക്കണം എന്ന നിലപാടിൽ കേരള ഘടകം ഉറച്ചു നിൽക്കുകയാണ്.

Highlights: The CPI’s 25th Party Congress Delegate Conference begins today

You may also like