Saturday, December 6, 2025
E-Paper
Home Editorialസുരേഷ്ഗോപി ആ സിനിമാക്കളി അറുബോറാണ്

സുരേഷ്ഗോപി ആ സിനിമാക്കളി അറുബോറാണ്

by news_desk
0 comments

കേന്ദ്രസഹമന്ത്രി കൂടിയായ സുരേഷ് ഗോപി തൃശൂർ ലോകസഭാ മണ്ഡലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന കലുങ്ക് ചർച്ച വിവാദങ്ങളുടെ രണ്ടാം ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. എം.പി എന്ന നിലയ്ക്ക് ജനങ്ങൾക്കിടയിൽ കൂടുതൽ സജീവമാണെന്ന് കാണിക്കാൻ വേണ്ടി ആരംഭം കുറിച്ചിട്ടുള്ള പരിപാടി ജനങ്ങൾക്ക് എം.പിയുടെ യഥാർത്ഥ മുഖം വെളിവാക്കുന്ന വേദിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ആദ്യം നാട്ടികയിൽ നടന്ന കലുങ്ക് സംവാദത്തിൽ വീട് നിർമ്മിക്കാൻ സഹായിക്കണമെന്നുള്ള അഭ്യർത്ഥനയുമായി കടന്നുവന്ന കൊച്ചു വേലായുധൻ എന്ന വന്ധ്യവയോധികനോട് തികച്ചും അപമര്യാദയോടു കൂടി പെരുമാറി നിവേദനം വാങ്ങാനോ നോക്കാനോ തയ്യാറാകാതെ ധിക്കാരപരമായാണ് പെരുമാറിയത്. സിനിമാ സ്റ്റൈലിൽ ലൊക്കേഷനിൽ നിന്ന് ലൊക്കേഷനുകളിലേക്ക് കഥാപാത്രങ്ങളുമായി യാത്ര ചെയ്യുന്ന മട്ടിലാണ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയുള്ള സംവാദ പരിപാടിയുടെ വേദിയിലേക്ക് കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി എം.പി. രംഗപ്രവേശം ചെയ്യുന്നത്. ജനങ്ങളുടെ ആശങ്കകൾക്കും ആവലാതികൾക്കും പരിഹാരം കാണാൻ ബാധ്യതപ്പെട്ടവൻ ആണ് ജനപ്രതിനിധി. ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഏതൊരു വ്യക്തിയും പൗരന്റെ ശബ്ദം കേൾക്കാൻ ബാധ്യതപ്പെട്ടവരാണ്. അതിൽ അസ്വസ്ഥപ്പെടുകയും പുച്ഛത്തോടും പരിഭവത്തോടും കൂടി കൈപ്പിഴ പറ്റിയതാണ് അതിനെ ഇങ്ങനെ പർവതിക്കരിക്കേണ്ട കാര്യമുണ്ടോ എന്നൊക്കെ ചോദിക്കുന്നത് വിഡ്ഢിത്തമാണ് പരിഹാസ്യമാണ്. ജനങ്ങളുടെ സേവകരാണ് ജനപ്രതിനിധികൾ. സാങ്കേതികമായി മാത്രമേ അവർക്ക് മുകളിൽ ആകുന്നുള്ളൂ. അവർ തുല്യൻ ചാർത്തിത്തരുന്ന അവകാശമാണ് പേരിനൊപ്പം എഴുതിച്ചേർക്കുന്ന പദവികൾ. എം.പി എന്ന നിലയിൽ സുരേഷ് ഗോപിക്ക് ചെയ്തുകൊടുക്കാൻ കഴിയുന്ന കാര്യങ്ങളിൽ പരിമിതികൾ ഉണ്ടാകും സ്വാഭാവികമാണ്.എന്നാൽ,തൻറെ മുന്നിലെത്തുന്ന വ്യക്തികളോട് അല്പം സംയമനത്തിന്റെ ഭാഷയോടെ സംസാരിക്കാനും പെരുമാറാനുമുള്ള പക്വത കാണിക്കേണ്ടതായിരുന്നു. വളരെ മോശമായ രീതിയിൽ കൊടുങ്ങല്ലൂരിലെ കലുങ്ക് സംവാദ വേദിയിലും ഇന്നലെ എം.പി പെരുമാറുകയുണ്ടായി. തുടർച്ചയായ ഈ രണ്ടു സംഭവങ്ങൾ ഒരിക്കലും കൈപ്പടയായി കാണാൻ കഴിയുകയില്ല. ബോധപൂർവ്വമായ ഇടപെടൽ തന്നെയാണിത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒരു കാര്യമേയല്ല. അധികാരം ആരെയും വലിയവനോ ചെറിയവനോ ആക്കുന്നില്ല. ജനാധിപത്യത്തിൽ എല്ലാവരും സമന്മാരാണ് ആ ബോധ്യമാണ് സർവ്വരെയും നയിക്കേണ്ടത്. ഇതിൽനിന്ന് വിഭിന്നമായി ഏകചത്രാധിപതികളായി വാണിരുന്നവർക്കെല്ലാം ചരിത്രത്തിൽ വൻ അധപതനം ആണ് സംഭവിച്ചിരിക്കുന്നതും വരാനിരിക്കുന്നത്. എനിക്ക് ഇതെല്ലാം ആണ് ചെയ്യാൻ കഴിയുക എന്നുണ്ടെങ്കിൽ വാഗ്ദാനങ്ങളുടെ പെരുമഴയുമായി ഇലക്ഷൻ കാലത്ത് തെരുവകൾ തോറും നടന്നത് എന്തിനാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്ഥാനാർത്ഥികളുടെ വിശ്വാസ്യതയെ തന്നെ തുലാസിൽ ആക്കുന്ന തരത്തിലുള്ള പൊതുപ്രവർത്തകരുടെ പെരുമാറ്റങ്ങൾ തേച്ചുമിനുക്കേണ്ടതായിട്ടുണ്ട്. സമീപകാലത്തായി രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ സംസ്കാര ശൂന്യമായ വാക്കുകൾ കൊണ്ടും പെരുമാറ്റങ്ങൾ കൊണ്ടും നാടിലെ മലീമസമാക്കുന്നുണ്ട്. ഇതൊരിക്കലും നാടിന് ഭൂഷണമല്ല. സംശുദ്ധമായ ജനാധിപത്യത്തിൻറെ നാൾവഴികളിൽ ജനകീയമായ പ്രവർത്തനങ്ങളിലൂടെ മനുഷ്യമനസ്സുകളിൽ ചില പ്രതിഷ്ഠ നേടിയ സമുന്നതരായ രാഷ്ട്രീയ സാമൂഹിക നേതാക്കളുടെ മഹത്തായ പാരമ്പര്യത്തിനും സംഭാവനകൾക്കും മോശം വരുത്തുന്നതാണ് ഇതെല്ലാം. സുരേഷ് ഗോപി എം.പി അധികാരം ഏറ്റനാൾ മുതൽ ഇപ്പോഴും വഹിക്കുന്ന പദവിയുടെ മൂല്യവും ആഴവും മനസ്സിലാക്കിയിട്ടില്ല എന്നുള്ളതാണ് ദൗർഭാഗ്യകരം. കലുങ്ക് പണി പൂർത്തിയാകുന്നതോടെ മിക്കവാറും എംപി നാടിനൊരു ബാധ്യതയായി മാറാനുള്ള സാധ്യതയാണ് കാണുന്നത്പദവിയുടെ വലുപ്പമോ ചെറുപ്പം അല്ല ജനങ്ങൾക്ക് നന്മയും സൗഖ്യവും ഉറപ്പാക്കുകയാണ് വേണ്ടത്. രാഷ്ട്രീയക്കാർക്ക് ആദ്യം വേണ്ടത് ക്ഷമാശീലമാണ്. തൻറെ മുന്നിലെത്തുന്ന ഏതൊരാളെയും കേൾക്കാനും സാധിക്കുന്ന കാര്യമാണെങ്കിൽ ചെയ്തു നൽകാനും ഇല്ലെങ്കിൽ അത് നല്ല രീതിയിൽ പറഞ്ഞ മനസ്സിലാക്കി തിരിച്ചയക്കാനും കഴിയുന്ന വിശാലമായ കാഴ്ചപ്പാട് ഉണ്ടാവണം. അധികാരത്തിന്റെ ഔന്നിത്യത്തിൽ നിൽക്കുമ്പോഴും മനുഷ്യസ്നേഹത്തിന്റെ ഒരു നനവ് എപ്പോഴും മനസ്സിൽ കാത്തുസൂക്ഷിക്കുന്നത് പൊതുപ്രവർത്തനത്തിൽ ഏറെ ഗുണം ചെയ്യും.

Highlights: taniniram editorial today 18.09.2025

You may also like