പത്തനംതിട്ട(pathanamthitta): ആഗോള അയ്യപ്പ സംഗമത്തിനെതിരായ പ്രതിപക്ഷ നിലപാടിനെ വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതലെല്ലാം കുറ്റമെന്ന അവസ്ഥയാണ് പ്രതിപക്ഷത്തിനെന്നും വി.ഡി. സതീശന്റെ ആയുധങ്ങളെല്ലാം ചീറ്റിപ്പോകുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
വി.ഡി. സതീശന് ഒരു വിലയും ഇല്ലായായിരിക്കുന്നു. അതാണ് രാഹുൽ മാങ്കൂട്ടത്തിൽ പോലും സഭയിലെത്താൻ കാരണം. കോണ്‍ഗ്രസിൽ സതീശന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സംഗമങ്ങള്‍ നടക്കുന്നത് നല്ല കാര്യമാണ്. എന്നാൽ, അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടക്കുന്ന വിശ്വാസ സംഗമത്തിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Highlights: “Anything that is touched by an unwanted person is a crime; Satheesan has no value”: Vellapalli