Saturday, December 6, 2025
E-Paper
Home Editorialരാഹുല്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നോ

രാഹുല്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നോ

by news_desk
0 comments

ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്താണ് കോണ്‍ഗ്രസും യു.ഡി.എഫും. അപ്രതീക്ഷിതമായിരുന്നു 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം. സമൂലമായ ഒരു മാറ്റത്തിലേക്കാണ് തോല്‍വിയുടെ വീഴ്ചയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ് ആദ്യം തയ്യാറായത്.നേതൃത്വത്തില്‍ തന്നെ മാറ്റം അനിവാര്യമാണെന്നുള്ള മുറവിളി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും പുതിയ വ്യക്തികളായി അവര്‍ക്ക് കീഴില്‍ മാറ്റങ്ങളുമായി ഭാരവാഹി പട്ടികയും നിലവില്‍ വന്നു.നിയമസഭാ സമ്മേളനങ്ങള്‍ മുതല്‍ തെരുവിലെ സമരങ്ങള്‍ വരെ കോണ്‍ഗ്രസിന് പതിയെ ജീവന്‍ വച്ചു തുടങ്ങുന്നു എന്നുള്ള ആള്‍ സംസാരങ്ങള്‍ ഉയര്‍ന്നു തുടങ്ങുന്ന കാലം. ഇതിനിടയില്‍ തൃക്കാക്കരയും പുതുപ്പള്ളി യും നിലമ്പൂരും ചേലക്കരയും ഉള്‍പ്പെടെയുള്ള ഉപതിരഞ്ഞെടുപ്പുകളും പാര്‍ലമെന്റ് തിരഞ്ഞെടുപ്പും കഴിഞ്ഞു. തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠങ്ങള്‍ ഉള്‍ക്കൊണ്ടു എന്ന് ബോധ്യപ്പെടുത്തും വിധം ഒരു ടീം വര്‍ക്കായി തിരഞ്ഞെടുപ്പിനെ അവര്‍ നേരിട്ടും.ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും മിന്നുന്ന വിജയം കരസ്ഥമാക്കി കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലേക്ക് തിരിച്ചെത്തുന്നു എന്നുള്ളതാണ് സൂചനകള്‍ പതിയെ വന്നു തുടങ്ങി.നിരന്തരമായ പുതുക്കലിന്റെ ഭാഗമായി യുവനിര കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രചരണ ചുമതലയിലും ഭാരവാഹിത്വങ്ങളിലും മേധാവിത്വം ഉറപ്പിച്ചു. കെ സുധാകരന്‍ മാറി സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ കെ.പി.സി.സിക്ക് നവ നേതൃത്വം വന്നതോടെ കൂടുതല്‍ ശക്തമാവുകയാണ് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കേരളം വിലയിരുത്തുന്നതിലേക്ക് അങ്ങേയറ്റം പ്രതിസന്ധി നിറഞ്ഞ നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ അഭിമാനാര്‍ഹമായ വിജയം കൂടി കോണ്‍ഗ്രസ് എത്തിച്ചു.
‘അതില്‍ എടുത്തു പറയേണ്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പി.വി അന്‍വറിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട സകലവിധ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സ്വീകരിച്ച നിലപാടായിരുന്നു. മുന്നണിയിലെയും പാര്‍ട്ടിയിലെയും തലമുതിര്‍ന്ന നേതാക്കള്‍ അന്‍വറിനെ യു.ഡി.എഫില്‍ അംഗമാക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയുണ്ടായി പക്ഷേ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരസ്യമായി അപമാനിച്ച ഒരു വ്യക്തിയെ ഒരു കാരണവശാലും എടുക്കാന്‍ ആകില്ലെന്ന് മുന്നണി ചെയര്‍മാന്‍ കൂടിയായ ബ്ബിഡി സതീശന്‍ നിലപാട് കടിപ്പിച്ചതോടെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാകുമെന്ന് വാര്‍ത്തകള്‍ പരന്നു.അതിനെയെല്ലാം കവച്ചു വച്ചുകൊണ്ട് മികച്ച ഭൂരിപക്ഷത്തോടെ കൂടി ആര്യടന്‍ ഷൗക്കത്ത് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു. സതീശന്‍ പാര്‍ട്ടിയില്‍ സര്‍വ്വശക്തന്‍ എന്ന് തെളിയിക്കുന്ന തരത്തില്‍ കോണ്‍ഗ്രസിന്റെ സംഘടന സംവിധാനംസതീശന്റെ കൈകളിലേക്ക് എന്ന് സ്ഥിതി വരുമെന്ന് പ്രതീതി പടര്‍ന്നു. യുവനിര മുന്നണിയിലും പാര്‍ട്ടിയിലും ഉള്ളവര്‍ ഒരേ മനസ്സോടെ സതീശന് പിന്തുണയുമായി രംഗത്തുവന്നതോടെ കെ സി വേണുഗോപാലും കെ സുധാകരനും രമേശ് ചെന്നിത്തലയും ശശിതരൂരും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പതിയെ പിന്നണിയിലെക്കായി. അതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രാഹുല്‍ മങ്കൂട്ടത്തില്‍ എതിരെയുള്ള ലൈംഗികാരോപണ വിവാദങ്ങള്‍ ഒരു തീമഴ പോലെ കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനെ ആത്മവിശ്വാസത്തെ തകര്‍ത്തെറിഞ്ഞത്. രാഹുലിലെ വളര്‍ത്തിയത് സതീശന്‍ ആണെന്നും പാര്‍ട്ടി നിലവില്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം സതീശന്റെ നിലപാടുകള്‍ ആണെന്നും വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. രാഹുലിലെ ഒരുതരത്തിലും താന്‍ സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ വി.ഡി സതീശന്‍ രാഹുല്‍ കൂട്ടത്തിലെ പരസ്യമായി തള്ളിപ്പറഞ്ഞു.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ .പരാതികളിലോ പുറത്തുവന്ന ശബ്ദ സന്ദേശങ്ങളിലോ വ്യക്തത വരുത്താനോ അഭിപ്രായപ്രകടനങ്ങള്‍ നടത്താനോ തയ്യാറാകാതെ വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടി. കോണ്‍ഗ്രസില്‍ പക്ഷേ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു അത് വിഡി സതീശനെ ലക്ഷ്യം വച്ചായിരുന്നു. പലതരത്തിലുള്ള അഭിപ്രായം ഭിന്നതകള്‍ക്കൊടുവില്‍ രാഹുലിലെ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും ആരോപണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ചു. എം.എല്‍.എ സ്ഥാനത്ത് രാഹുല്‍ രാജിവെക്കണമെന്ന് സതീശന് അഭിപ്രായമുണ്ടായിരുന്നു എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്നതിനാല്‍ അത് വേണ്ടത് എന്ന് തീരുമാനത്തിലേക്ക് പിന്നീട് എത്തി.പക്ഷേ പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇന്നലെ ആരംഭിച്ചപ്പോള്‍ ഏവരും ആകാംക്ഷയോടെ കൂടി കാത്തിരുന്നത് രാഹുല്‍ നിയമസഭയില്‍ എത്തുമോ എന്നുള്ളതായിരുന്നു. രാഹുല്‍ എത്തരുതെന്ന് നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവ് കൂടിയായ സതീശന്‍.ആ എതിര്‍പ്പിനെ പൂര്‍ണമായി തള്ളി ചരമോപചാര പ്രസംഗത്തിന് സതീശന്‍ എഴുന്നേല്‍ക്കുന്ന സമയത്ത് രാഹുല്‍ നിയമസഭയിലേക്ക് പ്രവേശിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പദവി ഒഴിഞ്ഞ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത വ്യക്തിയെ കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ആണ് സുരക്ഷിതമായി നിയമസഭയില്‍ എത്തിച്ചത്. കോണ്‍ഗ്രസ് കൈക്കൊണ്ട് സംഘടനാപരമായ തീരുമാനത്തെ പരിപൂര്‍ണ്ണമായി തകര്‍ക്കുന്ന രീതിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷന്‍ പെരുമാറിയതിനെ കുറിച്ച് വ്യക്തമായ ഒരു മറുപടി നല്‍കാന്‍ കെ.പി.സി.സി പ്രസിഡണ്ടിന് ഇന്നലെ കഴിഞ്ഞില്ല. അവിടെയും ദുര്‍ബലമായ ന്യായീകരണങ്ങളാണ് സണ്ണി ജോസഫില്‍ നിന്നുണ്ടായത്. കസ്റ്റഡി മരണങ്ങളും ആരോഗ്യ മേഖലയുടെ ദുര്‍ബലാവസ്ഥയും തുടക്കം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കാത്തിരിക്കുന്ന പ്രതിപക്ഷത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭയിലെ സാന്നിധ്യം അസ്വസ്ഥതയാണ് പരിപൂര്‍ണ്ണമായി പ്രതിപക്ഷം പ്രത്യേകിച്ച് വി.ഡി സതീശന്‍ പ്രതിരോധത്തില്‍ ആകും.രാഹുലിന്റെ നിയമസഭാ പ്രവേശനം ഒരു സംഘടിത നീക്കത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കെ.പി.സി.സി യോഗത്തിലും അതിന്റെ സൂചനകള്‍ വ്യക്തമായിരുന്നു. വി.ഡി സതീശന്‍ മാത്രമാണ് രാഹുലിന്റെ വിഷയത്തില്‍ കൃത്യമായ അഭിപ്രായം പറയുന്നത് എന്നായിരുന്നു പൊതുവായി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. എന്നാല്‍,അത്യന്ത ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട ഒരു വ്യക്തി പാര്‍ട്ടിയുടെ എല്ലാത്തരം പ്രതിസന്ധികള്‍ക്കും വളമിടുന്ന തരത്തില്‍ നിയമസഭയില്‍ എത്തിയത് കോണ്‍ഗ്രസിലെ നന്നാക്കാന്‍ അല്ല നശിപ്പിക്കാനാണെന്ന് വ്യക്തം. അവന്‍ തിരിച്ചു വന്നിരിക്കുന്നു എന്നുള്ള സൈബര്‍ ക്യാമ്പയിന്‍ ആ കൂടെ നീക്കത്തിന്റെ ഭാഗമാണ്. പുരയ്ക്കു മീതെ കായ്ക്കുന്നത് സ്വര്‍ണ്ണം കായ്ക്കുന്ന മരം ആണെങ്കിലും അതിനെ അറുത്തു മാറ്റണമെന്ന് പഴമൊഴി പോലെ.പുത്തന്‍ അരിയില്‍ തന്നെ കല്ല് കടിച്ചപ്പോള്‍ പരിഹാരം കണ്ടിരുന്നുവെങ്കില്‍ രാഹുല്‍ കോണ്‍ഗ്രസിന് ഒഴിയാബാധയായി മാറില്ലായിരുന്നു. നിര്‍ണായകമായ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വിളിപ്പാടകലെ കാത്തുനില്‍ക്കെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട ഒരു വ്യക്തി കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടുകൂടി നടത്തുന്ന ഇടപെടലുകള്‍ കടന്നുവരവുകള്‍ കോണ്‍ഗ്രസിന് ഒരു ബാധ്യത തന്നെയാണ്. സതീശനെതിരെ പാര്‍ട്ടിയില്‍ നടക്കുന്ന നിഴല്‍ യുദ്ധത്തിന് തന്നെ ഭാഗമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭാ വരവ്. ഇന്നലെകളില്‍ ഷാഫിയും രാഹുലും സതീശന് പുറകില്‍ ഉറച്ചുനിന്നവരായിരുന്നു. ഇന്ന് സതീശന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുന്നു രാഹുല്‍ വിവാദം ആക്കി പഴയതും പുതിയതുമായ എല്ലാ ശക്തികളും ഒത്തൊരുമിച്ച് വിഡി സതീശന് ചുറ്റും പത്മവ്യൂഹം തീര്‍ക്കുകയാണ്. ഉപതെരഞ്ഞെടുപ്പുകളിലും ലോകസഭാ തെരഞ്ഞെടുപ്പുകളിലും നിയമസഭാ ഇടപെടലുകളിലും യു.ഡി.എഫ് സംവിധാനത്തിന്റെ ഏകോപനത്തിലും വിജയിച്ചു നില്‍ക്കുന്ന സതീശന്‍ നാളെ യു.ഡി.എഫ് കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ഏകപക്ഷീയമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനുള്ള എല്ലാ സാധ്യതകളെയും ഒറ്റയടിക്ക് ഇല്ലാതാക്കാം എന്നുള്ള ചിന്തയും പാര്‍ട്ടിയിലെ സതീശന് തന്നെ സഹപ്രവര്‍ത്തകരായ മറ്റു നേതാക്കള്‍ക്ക് ഉണ്ടെന്നുള്ളത് സത്യമാണ്. അധികാരത്തില്‍ പിറകെ യാത്ര ചെയ്യുന്നവര്‍ എത്ര വലിയ സുരക്ഷിതസ്ഥാനത്ത് ഇരിക്കുന്നവരാണെങ്കിലും ഇന്നല്ലെങ്കില്‍ നാളെ അവിടെ നിന്നിറങ്ങിയിട്ട് വരും എന്നുള്ളതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി കൂടുന്ന തമ്മില്‍ തല്ലും.പാര്‍ട്ടിയിലെ ഒരു നേതാവിനെ ഒത്തിരി ആക്രമിക്കാന്‍ ക്രിമിനല്‍ മൈന്‍ഡ് ഓടുകൂടി സ്ത്രീസമൂഹത്തെ മുഴുവന്‍ ലൈംഗിക ഉപകരണമായി കണ്ട ഒരാളുടെ സാന്നിധ്യത്തെ നിയമസഭ പോലെയുള്ള ഒരിടത്ത് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതും നല്ലതാണോ എന്ന് ഇവരെല്ലാം ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. ജനം ഇതെല്ലാം കാണുന്നുണ്ട് മനസ്സിലാക്കുന്നുണ്ട്. മാറാത്തത് ചില വ്യക്തികളാണ് അവരുടെ കാഴ്ചപ്പാടുകളാണ്. ജനങ്ങള്‍ പ്രതീക്ഷയോട് കൂടി കാത്തിരിക്കുന്നത് പ്രതിപക്ഷത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളാണ്. അതിനിര്‍ണായികമായ രാഷ്ട്രീയ കാലാവസ്ഥയില്‍ രാഷ്ട്രീയപരമായ പോര്‍വിളികള്‍ക്ക് ഇടയില്‍ കോണ്‍ഗ്രസ് പ്രത്യേകിച്ചും നേതാക്കള്‍ ജനങ്ങളെ മറന്ന് പ്രവര്‍ത്തിക്കരുത്.

TANINIRAM EDITORIAL TODAY 16.09.2025

You may also like