ന്യൂഡൽഹി(New Delhi):രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിയോടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങില്‍ ശ്രദ്ധേയമായത് ജഗ്ദീപ് ധന്‍കറുടെ സാന്നിദ്ധ്യമായിരുന്നു.
തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ് സിപി രാധാകൃഷ്ണന്‍. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനാലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിപി രാധാകൃഷ്ണന് 452 വോട്ട് കിട്ടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയെ മുന്നൂറ് പേരാണ് പിന്തുണച്ചത്.
1957 മെയ് നാലിന് തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സിപി രാധാകൃഷ്ണന്‍ ജനിച്ചത്. ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയ ശേഷം ആര്‍എസ്എസിന്റെ പുര്‍ണ്ണ സമയ പ്രവര്‍ത്തകനായി. 1974ല്‍ ഭാരതീയ ജനസംഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1996ല്‍ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സെക്രട്ടറിയായി. 1998ലും 199ലും കോയമ്പത്തൂരില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതല്‍ 2007 വരെ ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷനായിരുന്നു.
2016ല്‍ കൊച്ചി കയര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിതനായി. 2020 മുതല്‍ രണ്ട് വര്‍ഷം കേരളത്തില്‍ ബിജെപിയുടെ പ്രഭാരിയായിരുന്നു. 2023 ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി. 2024 ജൂലൈയില്‍ മഹാരാഷ്ട്ര ഗവര്‍ണറായി ചുമതലയേറ്റു. തെലങ്കാനയുടെയും പുതുച്ചേരിയുടെയും ഗവര്‍ണറായുള്ള ചുമതലയും വഹിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.
Highlights: C P Radhakrishnan sworn in as Vice President; administered the oath by the President
സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു; രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു
0
previous post