Saturday, December 6, 2025
E-Paper
Home Editorialരാഷ്ട്രീയത്തിലെ തങ്കത്തിളക്കം

രാഷ്ട്രീയത്തിലെ തങ്കത്തിളക്കം

by news_desk1
0 comments

ജനങ്ങൾ കൽപ്പിച്ചു നിൽക്കുന്ന അധികാരം അവരുടെ നന്മയ്ക്കു വേണ്ടിയാവണം ഉപയോഗിക്കേണ്ടത് എന്നാണ് ആദർശിതമായ രാഷ്ട്രീയ ജീവിതത്തിന്റെ മറ്റൊരു പര്യായം കൂടി ഓർമ്മയായി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിൽ തുടങ്ങി കെ.പി.സി.സി പ്രസിഡണ്ടും യു.ഡി.എഫ് കൺവീനറും വരെയെത്തിയ പാർട്ടിയിലെ അത്യുന്നതസ്ഥാനങ്ങൾ.മന്ത്രിയും സ്പീക്കറും അടക്കമുള്ള പരമോന്നത ഭരണഘടനാ പദവികൾ ഇവിടെയെല്ലാം ഇരിക്കുമ്പോഴും പി.പി തങ്കച്ചൻ എന്ന രാഷ്ട്രീയ നേതാവ് നിലകൊണ്ടതും പറഞ്ഞതും പറയിപ്പിച്ചതും ചെയ്തതും എല്ലാം ജനത്തിനു വേണ്ടിയായിരുന്നു.കലങ്ങിമറിഞ്ഞ കോൺഗ്രസ് പാർട്ടിയിലെ സൗമ്യതയുടെ മുഖമായിരുന്നു അദ്ദേഹം.

കെ കരുണാകരൻ എ.കെ ആന്റണി ഗ്രൂപ്പ് രാഷ്ട്രീയത്തെ മാലയിൽ കോർത്ത പുഷ്പങ്ങളെ പോലെ ഒരുമിച്ച് നിർത്താൻ തങ്കച്ചൻ എന്ന കെ.പി.സി.സി അധ്യക്ഷനും 13 വർഷക്കാലത്തെ യു.ഡി.എഫ് കൺവീനർക്കും സാധിച്ചു. പല കാലങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ഇടഞ്ഞും പിണങ്ങിയും പിണങ്ങിയും പരിഭവിച്ചും നിന്നിരുന്ന സമാനതകളില്ലാത്ത രാഷ്ട്രീയകക്ഷികളെ യു.ഡി.എഫ് എന്ന ഒറ്റ കുടക്കീഴിൽ എത്തിക്കാൻ തങ്കച്ചന്റെ രാഷ്ട്രീയ അനുഭവം കോൺഗ്രസിന് മുതൽക്കൂട്ടായിരുന്നു. അവസാനം പ്രായാധിക്യത്തിന്റെയും രാഷ്ട്രീയപരമായ കാരണങ്ങളുടെയും പദവികളിൽ നിന്ന് പടിയിറങ്ങുന്നത് വരെ അഴിമതിയുടെയോ സ്വജനപക്ഷപാതത്തിന്റെയോ ഒരിറ്റ് കറ പോലും പി.പി തങ്കച്ചനിൽ ഉണ്ടായിരുന്നില്ല. ആർക്കും ഏത് സമയത്തും സമീപിക്കാവുന്ന നേതാവായിരുന്നു പി.പി. തങ്കം പോലൊരു തങ്കച്ചൻ ഇതാ കടന്നുവരുന്നു എന്ന് തിരഞ്ഞെടുപ്പ് കാലം മുഴുവൻ പെരുമ്പാവൂർ കേരളവും ആവേശം കൊണ്ടിരുന്നു.

സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി കശുരാഷ്ട്രീയത്തിന്റെ ആശയ ഭിന്നതകൾക്ക് അപ്പുറത്തും പ്രതിപക്ഷത്തു നിൽക്കുന്നവരുടെ പോലും ബഹുമാനം നേടിയെടുക്കാൻ സാധിച്ചിരുന്നു. സമകാലിക രാഷ്ട്രീയത്തിൽ ഇത്തരം വ്യക്തിത്വങ്ങൾ ഇല്ല എന്നത് തന്നെയാണ് കോൺഗ്രസ് പാർട്ടിയുടെ അപചയത്തിനു കാരണം.വ്യക്തികേന്ദ്രീകൃതമായ രാഷ്ട്രീയമാണ് കോൺഗ്രസിന്റെ പരാജയം. തെറ്റും ശരിയും തിരിച്ചറിയാനാവാതെ ശൂന്യതയിൽ നിന്നും കേൾക്കുന്നത് പറയുന്നത് ശരിയാണെന്ന് കണ്ട് പ്രചരിപ്പിക്കുകയാണ് പ്രവർത്തകരും നേതാക്കളും.

രാഷ്ട്രീയത്തിലെ മൂല്യങ്ങൾ സമ്പൂർണ്ണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലം കൂടിയാണ്. അവനവനിസമാണ് ഇന്നിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കുന്ന സ്ലോ പോയിസിൻ. 28 ആം വയസ്സിൽ പെരുമ്പാവൂർ നഗരസഭ ചെയർമാനായി തുടങ്ങി ഗ്രൂപ്പ് രാഷ്ട്രീയവും മുന്നണി രാഷ്ട്രീയവും കൊടികുത്തി വാണിരുന്ന കാലത്ത് നിയമസഭയിൽ ചർച്ചകളും മുന്നണിയുടെ നിയമപരമായി തീരുമാനങ്ങളും കൈക്കൊള്ളാൻ പി.പി തങ്കച്ചൻ എന്ന രാഷ്ട്രീയ നേതാവിനെ സഹായിച്ചതും നയിച്ചതും നേരായ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ ആയിരുന്നു.

Highlights: taniniram editorial today 12.09.2025


You may also like