ന്യൂഡൽഹി(New Delhi): മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി. സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് റസൽ ജോയി ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോർട്ട് തെറ്റാണ്. അത് ഡീ കമ്മീഷൻ ചെയ്യുന്നതിനായി പരിശോധന നടത്തണമെന്നും അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. 135 വർഷത്തെ കാലവർഷം അണക്കെട്ട് മറികടന്നതാണെന്നും സുപ്രീംകോടതി നേരത്തെചൂണ്ടിക്കാട്ടിയിരുന്നു.
Highlights: Mullaperiyar Dam should be decommissioned: Fresh petition in Supreme Court