Saturday, December 6, 2025
E-Paper
Home Kerala​ഗൂ​ഗിൾ പേ വഴി കൈക്കൂലി വാങ്ങി, അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർക്ക് സസ്പെൻഷൻ

​ഗൂ​ഗിൾ പേ വഴി കൈക്കൂലി വാങ്ങി, അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർക്ക് സസ്പെൻഷൻ

by news_desk1
0 comments

പത്തനംതിട്ട(Pathanamthitta): പത്തനംതിട്ട അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർക്ക് സസ്പെൻഷൻ. ട്രാഫിക് എസ്ഐക്ക് വേണ്ടി കൈക്കൂലി വാങ്ങിയതിനാണ് സസ്പെൻഡ് ചെയ്തത്. ഓഫീസ് അറ്റൻഡർ വിഷ്ണു എസ് ആറിനെയാണ് സസ്പെൻഡ് ചെയ്തത്. റവന്യു വകുപ്പ് അണ്ടർ സെക്രട്ടറിയുടെതാണ് നടപടി. പത്തനംതിട്ട യൂണിറ്റിലെ മുൻ ട്രാഫിക് എസ് ഐ സുമേഷ് ലാൽ ഡി എസിന് വേണ്ടി ഇയാൾ ടിപ്പർ ലോറി ഉടമകളിൽ നിന്നും ​ഗൂ​ഗിൾ പേ വഴി കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. 59,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. ഇതിന് വിഷ്ണു എസ് ആർ 10,050 രൂപ കമ്മീഷൻ കൈപ്പറ്റി. വിജിലൻസ് കേസിൽ മുൻ ട്രാഫിക് എസ് ഐ സുമേഷ് ലാൽ ഡി എസ് ഒന്നാം പ്രതിയാണ്. വിഷ്ണു എസ് ആർ രണ്ടാം പ്രതിയുമാണ്.

Highlights: Office attendant at Adoor Taluk Office suspended for accepting bribe through Google Pay

You may also like