കൽപ്പറ്റ(Kalpetta): കൽപ്പറ്റ എംഎൽഎ ടി. സിദ്ധീഖിനെതിരേ ഇരട്ടവോട്ട് ആരോപണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കൽപ്പറ്റയിലെ ഓണിവയലിലുമായി എംഎൽഎയ്ക്ക് ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം.
ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നതും കള്ളവോട്ട് ചേർക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും റഫീഖ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Highlight:”Vote in Kozhikode and Wayanad”: CPM Wayanad District Secretary against T. Siddique MLA