വിദേശവിനോദസഞ്ചാരികളെത്തുന്നത് ശ്രീജീവം ഉത്തരവാദിത്ത ടൂറിസം ക്ളബിന്റെ നേതൃത്വത്തിൽ
തൃശൂർ(Thrissur): തൃശൂരിന്റെ സ്വന്തം പുലിക്കളി മഹോൽസവം കാണാൻ ഇത്തവണയെത്തുന്നത് 11 ഓളം രാജ്യങ്ങളിൽ നിന്നുള്ള സംഘം. സർക്കാരിന്റെ അതിഥികളായെത്തുന്ന സംഘം ഇന്നലെ തൃശൂരിലെത്തി. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ തൃശൂരിൽ ശ്രീജീവം ഉത്തരവാദിത്ത ടൂറിസം മിഷൻ ക്ളബിന്റെ സംഘാടനത്തിലാണ് വിദേശ ടൂറിസം പ്രതിനിധി സംഘം തൃശൂരിലെത്തുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷൻ സി.ഇ.ഒ രൂപേഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് സംഘത്തിലാണ് സംഘത്തിൻ്റെ സന്ദർശനം.
യു.കെ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, തായ്വാൻ, നേപ്പാൾ, ശ്രീലങ്ക, റൊമാനിയ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉത്തരവാദിത്ത ടൂറിസം നേതാക്കൾ, അക്കാദമിഷ്യൻമാർ, ടൂർ ഓപറേറ്റർമാർ എന്നിവരാണ് സംഘത്തിലുള്ളത്.
ഞായറാഴ്ച വൈകീട്ട് തൃശൂരിലെത്തിയ അന്താരാഷ്ട്ര വിനോദ സഞ്ചാര സംഘവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉത്തരവാദിത്ത ടൂറിസം മിഷൻ ഉദ്യോഗസ്ഥ സംഘവുമടങ്ങുന്ന പ്രത്യേക സംഘം തൃശൂരിന്റെ തനത് പുലിക്കളിയെ നേരിട്ടറിയുകയും ലോകത്തിന് പരിചയപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം.
സീതാറാംമിൽ ലൈൻ ദേശത്തെ പുലിക്കളിയൊരുക്കങ്ങളാണ് സംഘം സന്ദർശിക്കുന്ന പ്രധാന കേന്ദ്രം. രാവിലെ പത്തോടെ തൃശൂരിലെത്തുന്ന സംഘത്തിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. പുലിക്കളി മെയ്യെഴുത്ത്, ചുവട്, താളം എന്നിവ അറിയുകയും പുലികളുമായി സംഘം സംവദിക്കുകയും ചെയ്യും. ഇതാദ്യമായാണ് ഇത്രയധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം കേരളം സന്ദർശിക്കാനെത്തുന്നത്.
കേരളത്തിൻ്റെ സാംസ്കാരികോത്സവമായ ഓണത്തെയും അതിന്റെ തനത് സംസ്കാരത്തെയും കലകളെയും ലോകത്തിന് പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഉത്തരവാദിത്ത ടൂറിസം പ്രതിനിധി സംഘത്തെ സംസ്ഥാനത്ത് എത്തിക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം വിദഗ്ധരും പ്രചാരകരും, ഗവേഷകരും കലാപ്രവർത്തകരും പരിപാടിയുടെ ഭാഗമാകും. രാത്രിയോടെ തൃശൂരിൽ നിന്നും മടങ്ങുന്ന സംഘം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സർക്കാരിൻ്റെ ഓണാം വാരാഘോഷ സമാപന ഘോഷയാത്രയിലും ഭാഗമാകും.
Highlights: International team to learn about the tigers of Thrissur
Sitaram Millain talks with the tigers of the country