Saturday, December 6, 2025
E-Paper
Home Editorialകരുത്തർ കൈകോർക്കുന്നത് ലോകം ഉറ്റുനോക്കുന്നു

കരുത്തർ കൈകോർക്കുന്നത് ലോകം ഉറ്റുനോക്കുന്നു

by news_desk1
0 comments

ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുൻപായി ലോകത്തെ ആകമാനം ആകാംക്ഷയിൽ നിർത്തിയ അസാധാരണമായ ഒരു കൂടിക്കാഴ്ചയാണ് ഇന്നലെ നടന്ന നരേന്ദ്രമോദി ഷി ജിൻ പിങ് വാൾഡിമർ പുട്ടിൻ എന്നിവരുടെത്.ഇന്ത്യയും ചൈനയും പരസ്പരം മത്സരാർത്ഥികളായി കാണാതെ പങ്കാളികളായി കാണണമെന്നാണ് ചൈനീസ് പ്രസിഡണ്ട് അഭിപ്രായപ്പെടുമ്പോൾ .സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷത്തിലാണ് ഇരു രാജ്യങ്ങളും മുന്നോട്ടുപോകുന്നതെന്ന് മോദിയും കണ്ടുമുട്ടലിൽ വാക്കുകൾ പങ്കുവയ്ക്കുമ്പോൾ തുറക്കപ്പെടുന്നത് പുതിയൊരു അധ്യായമാണ്.റഷ്യ ഉക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കപ്പെടണം എന്ന് നിലപാട് പങ്കുവയ്ക്കുന്നതിലൂടെ റഷ്യയുമായുള്ള സൗഹാർദ്ദ അന്തരീക്ഷം മെച്ചപ്പെടുത്താനും മോദി തയ്യാറാകുന്നുണ്ടെന്ന് വ്യക്തം. അഞ്ചുകൊല്ലം മുമ്പ് ഗാർവാൻ മലനിരകളിൽ പരസ്പരം പോർ വിളിച്ച് നിന്നാ രാജ്യങ്ങൾ തമ്മിലുള്ള സമകാലിക സാഹചര്യത്തിലെ പഴയ അടുപ്പം വീണ്ടെടുക്കൽ അമേരിക്കയോടുള്ള ശക്തമായ പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും സൂചനയുടെ ഭാഗമാണ്.പ്രത്യേക സാഹചര്യത്തിൽ ഇരുപതിലേറെ തവണ ചർച്ച നടത്തിയും പരിഹാരം കാണാനാവാതിരുന്ന സൈനിക തലത്തിലുള്ളതും നയതന്ത്ര തലത്തിലും നിലനിൽക്കുന്ന എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകാനാണ് കൂടിക്കാഴ്ചയുടെ അനന്തരം തീരുമാനമാകുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ലോക രാഷ്ട്രീയത്തിലും വാണിജ്യ വ്യാവസായിക രംഗത്തും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ വിലയിരുത്തിയ കൂടിക്കാഴ്ചകൾ വരുന്ന കാലത്തിന്റെ ഭാഗമായി സംയുക്തമായി നടത്തേണ്ട പ്രവർത്തനങ്ങളെയും കൃത്യമായി ചർച്ച ചെയ്തിട്ടുണ്ട്. പ്രതികാര ബുദ്ധിയോടുകൂടി അമേരിക്ക രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള തിരുവാ അതിനെതിരെ ശക്തമായ മറുപടി നൽകാൻ ഈ ഒത്തുചേരലിന് കഴിഞ്ഞിട്ടുണ്ട്.അമേരിക്കയുടെ തിരുവാ പ്രഖ്യാപനത്തിന് ഇന്ത്യയുടെ തണുത്ത മറുപടിയിൽ ആദ്യഘട്ടങ്ങളിൽ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു.പ്രധാനമന്ത്രി ആയത് മുതൽ മോദി അമേരിക്കയുമായും പ്രത്യേകിച്ച് റൊണാൾഡ് ട്രംപുമായും തുടരുന്ന സൗഹൃദം രാജ്യത്തിൻറെ നിർണായകമായ കാര്യങ്ങളിൽ ഉപകാരപ്പെടുന്നില്ല എന്നുള്ളതായിരുന്നു പ്രധാന ആക്ഷേപം. വെറും പി ആർ വർക്കിന്റെ ഭാഗമായി നടത്തുന്ന ഫോട്ടോ ഷൂട്ട് മാത്രമായി മോദിയുടെ നയതന്ത്ര ഇടപെടലുകളെ രാജ്യം കണ്ടിരുന്നു.എന്നാൽ, ലോകത്തിൻറെ മൊത്തം ശ്രദ്ധയിലേക്ക് അമേരിക്കയുടെ താരീഫ് യുദ്ധത്തെ കൊണ്ടുവരുന്നതിനും നിർണായകമായ വേദിയിൽ വച്ച് തന്നെ അന്തർദേശീയ തലത്തിൽ അടക്കം ജനശ്രദ്ധ നേടുന്ന തരത്തിൽ  ചൈനയെയും റഷ്യയെയും ഇടംവലം നിർത്തി കരുത്ത് തെളിയിക്കാൻ കടുത്ത സന്ദേശം അമേരിക്കയ്ക്ക് നൽകാൻ മോദിക്ക് സാധിച്ചത് അഭിനന്ദനർഹമാണ്.അമേരിക്കയെ കൂടാതെ പാക്കിസ്ഥാനെതിരെയും ഇന്ത്യയുടെ വികാരം ഉച്ചകോടി വേദിയിൽ പ്രധാനമന്ത്രി പ്രകടിപ്പിച്ചത് ഉചിതമായി  പഹൽഗാം ഭീകരാക്രമണം ഉച്ചകോടിയിൽ പരാമർശിക്കാൻ പോലും പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ  സംയുക്ത പ്രസ്താവനയിൽ ഒപ്പിടാതെ പ്രതിഷേധം ശക്തമായി തന്നെ രേഖപ്പെടുത്തിയിരുന്നു.ആ വിയോജിപ്പ് പ്രധാനമന്ത്രി കൂടി അറിയിച്ചതോടെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ഉറച്ച നിലപാട് ഉച്ചകോടി വേദിയിൽ മുഴങ്ങുകയും മാനവരാശിക്ക് തന്നെ ഭീഷണിയായ ഭീകരവാദത്തെ അമർച്ച ചെയ്യണമെന്നുള്ള ലോകരാഷ്ട്രങ്ങളുടെ സംയുക്ത പ്രസ്താവനയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ കൊണ്ട് തന്നെ ഒപ്പിടിക്കാനും മോദിയിലൂടെ ഇന്ത്യയ്ക്ക് സാധിച്ചു. കാലം മുന്നോട്ടുപോകുന്നതോറും ഉണ്ടാകുന്ന സാങ്കേതികവും വ്യാവസായികവും വാണിജ്യപരവും രാഷ്ട്രീയപരവും ആയിട്ടുള്ള മാറ്റങ്ങൾക്ക് അനുസൃതമായി സൗഹാർദ അന്തരീക്ഷം നിലനിർത്തിക്കൊണ്ട് സഹകരണ മനോഭാവത്തോടുകൂടി മൂന്ന് രാജ്യങ്ങളും മുന്നോട്ടുപോകും എന്നുള്ള പ്രത്യാശയാണ് അന്തർദേശീയ സമൂഹം ഒന്നടങ്കം ഇതോടെ പങ്കുവെക്കുന്നത്.

You may also like