Saturday, December 6, 2025
E-Paper
Home Nationalദില്ലി സ്ഫോടനം: ഭീകരർക്ക് കൈവശം 3,200 കിലോ സ്ഫോടക വസ്തുക്കൾ; 300 കിലോ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം

ദില്ലി സ്ഫോടനം: ഭീകരർക്ക് കൈവശം 3,200 കിലോ സ്ഫോടക വസ്തുക്കൾ; 300 കിലോ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം

by news_desk2
0 comments

ദില്ലി:(Delhi) ദില്ലിയിൽ റെഡ് ഫോർട്ടിനു സമീപം സ്ഫോടനം നടത്തിയ ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ എന്ന് കണ്ടെത്തൽ. ഇതിൽ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം. ഭീകര സംഘത്തിൽ കൂടൂതൽ പേരുണ്ടെന്ന നിഗമനത്തിലാണ് ഏജൻസികൾ. ഭീകരരുമായി ബന്ധമുള്ള മറ്റിടങ്ങളിലും ഹരിയാന പൊലീസിൻ്റെ അടക്കം നേത്യത്വത്തിൽ പരിശോധന നടക്കുകയാണ്. ഇതുവരെ കണ്ടെത്തിയത് 2900 കിലോ സ്ഫോടക വസ്തുക്കളാണ്.

Highlights:3,200 kg explosives seized in Delhi blast probe; 300 kg still missing

You may also like